പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു

കോന്നിയിൽ പാറ അടര്‍ന്നുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അടക്കം രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ ആണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.

പാറ നീക്കം ചെയ്യുന്നതിനിടെ ഹിറ്റാച്ചിക്കും തൊഴിലാളികള്‍ക്കും മുകളിലേയ്ക്ക് വലിയ പാറക്കല്ലുകള്‍ അടര്‍ന്നുവീഴുകയായിരുന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്. അതേസമയം സംഭവ സ്ഥലത്ത് ക്രെയിന്‍ എത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *