സുഡാനിലേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടികൂടി യുഎഇ

അബുദാബി: നിയമ വിരുദ്ധമായി സുഡാനിലേക്ക് കടത്താൻ ശ്രമിച്ച ആയുധങ്ങൾ പിടികൂടി യുഎഇ. സുഡാൻ സായുധ സേനയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറാനുള്ള ശ്രമമാണ് യുഎഇ സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തിയത്.

രാജ്യത്തെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ജെറ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഗിരാനോവ് ഇനത്തിൽപ്പെട്ട 7.62 x 54.7 എംഎം വെടിക്കോപ്പുകളുടെ ഏകദേശം അഞ്ച് ദശലക്ഷം റൗണ്ടുകളാണ് വിമാനത്തിൽ നിന്ന് കണ്ടെത്തിയത്.

അതേസമയം കലാഷ്നിക്കോവ് റൈഫിളുകൾ, വെടിക്കോപ്പുകൾ, മെഷീൻ ​ഗണ്ണുകൾ, ​ഗ്രനേഡുകൾ എന്നിവ ഉൾപ്പെടുന്ന ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണ ഇടപാടുകളാണ് പിടിയിലായവർ ഇടനിലക്കാരായി നിന്ന് നടത്തിയതെന്ന് യുഎഇ അധികൃതർ അറിയിച്ചു. വിദേശത്തു നിന്നുള്ള സ്വകാര്യ വിമാനത്തിൽ യുഎഇ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *