ചെന്നൈ: ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ അനിശ്ചിതത്വം. മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും,
ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്.
അതേസമയം നവംബറിൽ ആഫ്രിക്കയിൽ അംഗോളോയ്‌ക്കെതിരെ സൗഹൃദ മത്സരം കളിച്ചതിന് ശേഷം ടീം ഖത്തറിലെ മത്സരത്തിനായി പോകാൻ സാധ്യത ഉണ്ടെന്നും എഡുൽ പറയുന്നു. ഈ രണ്ട് മത്സരങ്ങൾക്കുള്ള വ്യകതമായ പദ്ധതി അർജന്‍റീന ഫുട്ബോൾ അസോസിയേഷന് മുന്നിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.