സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി

സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രുത്തുന്നത്.തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. 2026ലെ ​തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്റെ ക​ര്‍​ട്ട​ൻ റെ​യ്സ​റാ​യി​രി​ക്കും ക​ലോ​ത്സ​വ​മെ​ന്നും പൂ​രം കാ​ണു​ന്ന​പോ​ലെ ലോ​കം മു​ഴു​വ​ൻ ക​ലോ​ത്സ​വ​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​രേ​ഷ്‍​ഗോ​പി പ​റ​ഞ്ഞു.ക​ലോ​ത്സ വേ​ദി​ക​ളു​ടെ പേ​രു​ക​ളി​ൽ നി​ന്ന് താ​മ​ര ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ലും സു​രേ​ഷ്‍​ഗോ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. എല്ലാത്തിലും രാഷ്‌ട്രീയം കാണുന്നതാണ് പ്രശ്നമെന്നും രാഷ്‌ട്രം എന്ന് വിചാരിച്ചാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. താമരയോട് എങ്ങനെയാണ് രാഷ്‌ട്രീയം കാണാൻ കഴിയുന്നത്? സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യത. കലയുടെ ലോകത്ത് രാഷ്‌ട്രീയം കാണേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *