ദുല്‍ഖര്‍ സൽമാർ നായകനായി എത്തുന്ന ‘കാന്ത’ യുടെ അപ്‍ഡേറ്റ് പുറത്ത്

ദുല്‍ഖര്‍ നായകനായി എത്തുന്ന വരാനിരിക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തിൻ്റെഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജാണ്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ തുടങ്ങിയവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.

ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, ജോം വർഗീസ്, പ്രശാന്ത് പോട്ട്ലൂരി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. കാന്തയുടെ റിലീസ് ജൂലൈയിലായിരിക്കുമെന്നും ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് നേടി എന്നുമാണ് റിപ്പോര്‍ട്ട്.അതെസമയം രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്.

ചിത്രത്തിന്റെ ടീസർ ട്രെയിലർ മുതലായ കൂടുതൽ വിശദാംശങ്ങളും വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും എന്നാണ് സൂചന. 1950 ലെ മദ്രാസ് കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് സൂചന. ദുൽഖർ സൽമാൻ , സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഭാഗശ്രീയുടെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു.മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’.

തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.സംഗീതം- ഝാനു ചന്റർ, ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി തുടങ്ങിയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *