പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി തന്ത്രപരമായ നീക്കവുമായി യുഎസ് . അത്യാധുനിക എഫ് -22 റാപ്റ്റർ യുദ്ധവിമാനങ്ങൾ അമേരിക്ക ആദ്യമായി ഇസ്രായേലിൽ വിന്യസിച്ചു. ഇറാനെച്ചൊല്ലി മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സമയത്താണ് ഈ നീക്കം.റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഒവ്ദ വ്യോമതാവളത്തിൽ 11 യുഎസ് എഫ്-22 റാപ്റ്റർ ജെറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. ഈ വിന്യാസം സാധ്യമായ സൈനിക നടപടിക്കുള്ള തയ്യാറെടുപ്പുകളുടെ സൂചനയായിരിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു.
മോദിയുടെ സന്ദർശനത്തിന് മുന്നോടി അമേരിക്ക ഇസ്രായേലിൽ 11 F-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
