ഇറാനിലെ യു.എസ് ഇസ്രായേൽ ആക്രമണം; ഇന്ത്യയിൽ ഇന്ധന വില ഉയരുമോ? സാധ്യതകൾ ഇങ്ങനെ

ഇറാനിൽ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടന്നിരിക്കുകയാണ്. ഇതിന് മറുപടിയായി ഇസ്രായേലിൽ ഇറാന്റെ പ്രത്യാക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിപണിയിൽ അനിശിതത്ത്വം ഉയരുകയാണ്. നിലവിൽ ഇന്ത്യയിലേക്ക് പ്രധാനമായും ഇന്ധനം എത്തുന്ന മധ്യപൂർവദേശത്തെ സ്ഥിതിഗതികൾ വഷളാകുന്നത് ഇവിടത്തെ ഇന്ധന വില ഉയരാൻ കാരണമാകുമോ എന്ന ആശങ്ക ശക്തമാണ്.റോയിട്ടേഴ്സ് റിപ്പോർട്ടുകൾ പ്രകാരം ഗ്ലോബൽ ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ശനിയാഴ്ച്ച 70 ഡോളർ നിലവാരങ്ങൾക്ക് സമീപമാണ് വ്യാപാരം നടത്തുന്നത്. നിലവിലെ സംഘർഷ സാഹചര്യങ്ങൾ ക്രൂഡ് സപ്ലൈ റിസ്ക് വർധിപ്പിക്കുന്നതാണ് വില കയറുന്നതിന് പ്രധാന കാരണം.അതിനിടെ നിലവിലെ സംഘർഷം ക്രൂഡ് സപ്ലൈ ശൃംഘലയെ ബാധിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. പ്രധാനമായും മാർക്കറ്റ് സെന്റിമെന്റ്സാണ് ഇപ്പോൾ വില ഉയരാനുള്ള കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.എന്നാൽ യുദ്ധം മൂർച്ഛിക്കുകയും, തുടരുകയും ചെയ്യുന്ന പക്ഷം ക്രൂഡ് വില 80 ഡോളർ നിലവാരത്തിലേക്ക് കുതിച്ചേക്കുമെന്ന് കരുതുന്നു. ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യപ്പെടുന്ന പക്ഷം അത് ക്രൂഡ് ലോജിസ്റ്റിക്സ് ചിലവുകളും ഉയരാൻ കാരണമാകും. ഇതെല്ലാം

ഇന്റർനാഷണൽ ക്രൂഡ് ഓയിൽ വില നിലവാരം അനുസരിച്ചാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഇന്ധന വില തീരുമാനിക്കുന്നത്. ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ ഏകദേശം 85 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്

യു.എസ് ഇടപെടലിനെ തുടർന്ന് റഷ്യയിൽ നിന്ന് വലിയ ഡിസ്കൗണ്ട് നിരക്കിൽ ഇപ്പോൾ ഇന്ത്യ വാങ്ങുന്നില്ല എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഇന്റർനാഷണൽ ക്രൂഡ് റേറ്റ് 1 ഡോളർ വർധിച്ചാൽ പ്രതിവർഷം ഇന്ത്യയുടെ ഇറക്കുമതിച്ചിലവ് ഏകദേശം 1 ബില്യൺ ഡോളർ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തെ ആകെ ക്രൂഡ് ഉല്പാദനത്തിന്റെ 10 ശതമാനും, ഗ്യാസ് പ്രൊഡക്ഷന്റെ 15 ശതമാനവും നടത്തുന്നത് ഇറാനാണ്. ഒപെക് രാജ്യങ്ങളിൽ രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യവും, ലോകത്തെ നാലാമത്തെ വലിയ ഇന്ധന കയറ്റുമതി രാജ്യവുമാണ് ഇറാൻ.ഗ്ലോബൽ ഓയിൽ പ്രൊഡക്ഷന്റെ ഏതാണ്ട് 4% ഇറാനാണ് കയ്യാളുന്നത്. ഇവിടെ ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയിൽ തടസ്സം നേരിടുന്ന പക്ഷം സൗദി അറേബ്യ പ്രൊഡക്ഷൻ വർധിപ്പിക്കുന്ന പക്ഷം ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ സ്ഥിരത നില നിർത്താൻ കഴിയും

യുദ്ധ സാഹചര്യം തീവ്രമാവുകയും, ആഗോള ക്രൂഡ് ഓയിൽ സപ്ലൈ വൻ തോതിൽ തടസ്സപ്പെടുകയും ചെയ്തെങ്കിൽ ക്രൂഡ് വില കുതിച്ചേക്കാം. ഇത്തരത്തിൽ നിരക്കുകൾ ഉയർന്ന നിലവാരത്തിൽ തുടർന്നാലാണ് ഇന്ത്യയിലെ ഇന്ധന വില ഉയരാനുള്ള സാഹചര്യം ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *