വന്ദേ ഭാരത് സ്ലീപ്പർ: ആദ്യ ട്രെയിനിന് മോദി പച്ചക്കൊടി കാണിച്ചു.

ഭാരത റയിൽവേയിൽ ഒരു സുപ്രധാന നാഴികക്കല്ലുകൂടി പിന്നിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൗറയ്‌ക്കും ഗുവാഹത്തിക്കും ഇടയിലാണ് ഈ സ്ലീപ്പർ ട്രെയിൻ ഓടുന്നത്.
കൂടാതെ ഗുവാഹത്തി (കാമാഖ്യ)-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വെർച്വലായി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.രണ്ടുദിവസത്തെ ബംഗാൾ-അസം സന്ദർശനത്തിനിടെ നിരവധി ട്രെയിൻ, റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമർപ്പിക്കും.മാൾഡയിൽ, 3,250 കോടിയിലധികം രൂപയുടെ ഒന്നിലധികം റയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മോദി ഒരു പൊതു ചടങ്ങിൽ തറക്കല്ലിടും.

Leave a Reply

Your email address will not be published. Required fields are marked *