വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം, നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല: രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല. എല്ലാവരെയും ഒന്നായി കാണുക എന്ന കാഴ്‌ച്ചപ്പാടാണ് ഭാരതത്തിന്റെത്.ഹൈന്ദവതയെ സംരക്ഷിക്കുവാന്‍ ഒത്തൊരുമയാണ് ആവശ്യം. ഹിന്ദു നിലനില്‍ക്കണമെങ്കില്‍ നാം ഓരോരുത്തരും ശക്തരാകണം. അതുവഴി കുടുംബവും സമൂഹവും രാജ്യവും ശക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *