ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാള്‍ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ശാരദാ മുരളീധരന്റെ കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവര്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *