സംഘടിത മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ഇടത് വലത് മുന്നണികള്‍ അപകടകരമായ സാമുദായിക ധ്രുവീകരണമാണ് സൃഷ്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.കേരളത്തില്‍ രൂപപ്പെട്ട യുഡിഎഫ്, എല്‍ഡി എഫ് ജിഹാദി കൂട്ടുകെട്ടിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ 28 ന് കോഴിക്കോട് ജാഗ്രതാ റാലി നടത്തും. നാല് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത് സിപിഎമ്മായിരുന്നു. ഇപ്പോള്‍ പിഎഫ്‌ഐ, എസ്ഡിപിഐ സംഘടനകളുമായാണ് സിപിഎമ്മിന് ബന്ധം. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് വി.ഡി. സതീശന്‍. ജമാഅത്തെ ഇസ്ലാമി മത രാഷ്‌ട്രവാദത്തില്‍ നിന്ന് പിന്‍മാറി എന്നാണ് സതീശന്‍ അവകാശപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമി അമീര്‍ അത് പറഞ്ഞിട്ടില്ല. എന്നാണ് സതീശന്‍ ജമാഅത്തെ ഇസ്ലാമി അമീറായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കണം.മുസ്ലിം രാഷ്‌ട്രീയ അജണ്ട സൃഷ്ടിക്കുകയാണ് ഇരു മുന്നണികളും. ഇത് കേരളത്തിന് അപകടകരമാണ്. വിഷലിപ്തമായ പ്രചാരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. കോഴിക്കോട് നടക്കുന്ന ജാഗ്രതാ റാലിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. അദ്ദേഹം പറഞ്ഞു.
ജിഹാദി കൂട്ടുകെട്ടിനെതിരെ ജാഗ്രതാ റാലി; മുസ്ലിം രാഷ്‌ട്രീയ അജണ്ട കേരളത്തിന് അപകടകരം, മുഖ്യമന്ത്രിയുടേത് വിഷലിപ്തമായ പ്രചാരണം: ബിജെപി
