ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്ററിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.2025 മെയ് 23ന് ചിത്രം ആഗോള റിലീസായി എത്തും.അറുമുഗകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി ബോള്‍ഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നായിക രുക്മിണി വസന്ത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നല്കുന്ന ചിത്രം 7CS എന്റർടൈൻമെന്റിൻറെ ബാനറില്‍ അറുമുഖ കുമാർ തന്നെയാണ് നിർമിക്കുന്നത്.
ഭൂരിഭാഗവും മലേഷ്യയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് കാഴ്ചക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.2025 ജനുവരിയില്‍ വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് നിർമാതാക്കള്‍ പുറത്തിറക്കിയ, ചിത്രവുമായി ബന്ധപ്പെട്ട വിഡിയോ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
വൻ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം പൂർണമായും മാസ്സ് കൊമേഴ്സ്യല്‍ എൻറർടൈനറായാണ് അവതരിപ്പിക്കുന്നത്. സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, പശ്ചാത്തല സംഗീതം- സാം സി. എസ്, ഛായാഗ്രഹണം- കരണ്‍ ഭഗത് റൗട്, കലാസംവിധാനം- എ. കെ. മുത്തു. പി.ആർ.ഒ ശബരി.