വൻ സുരക്ഷാസംവിധാനമുള്ള പുടിന്റെ കാറിന് തീപിടിച്ചതെങ്ങനെ?ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബര വാഹനത്തിനു തീപിടിച്ചതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം അപകടം നടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അപകടം നടക്കുന്ന സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം രണ്ടര കോടിയോളം രൂപ വിലയുള്ള , വൻ സുരക്ഷാ സംവിധാനം ഉള്ള കാർ ആണ് ലിമോസിൻ. ഈ വാഹനം അപകടത്തിൽപ്പെട്ടത് ദുരൂഹമാണെന്നും മനുഷ്യ നിർമ്മിതമായ അപകടം എന്നും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന ചര്‍ച്ചയും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *