സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്. തൊപ്പിയെ കസ്റ്റഡിയിലെടുത്തത് വടകര പൊലീസാണ്.

ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റണാണ് സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുമ്പോൾ സ്വകാര്യ ബസുമായി ഉരസിയിരുന്നു.

തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റ് സ്റ്റാന്റിൽ എത്തുകയും തുടർന്ന് സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടക്കുകയും ചെയ്തു. ഇതിനിടെയാണ് തൊപ്പി തോക്ക് ചൂണ്ടിയത്. തുടർന്ന് ബസ് തൊഴിലാളികൾ ഇയാളെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *