ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വന്ദേമാതരത്തിന്റെ നൂറ് വർഷം പൂർത്തിയായപ്പോൾ ഭരണഘടന ഞെരുക്കപ്പെട്ടുവെന്നും അടിയന്തരാവസ്ഥ രാജ്യത്തെ ചങ്ങലക്കിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമായിരുന്നു അടിയന്തരാവസ്ഥാ കാലം. വന്ദേമാതരത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള അവസരം ഇന്ന് നമുക്കുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം നമ്മുടെ രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി. ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്തു. ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പുതിയ പാത തുറന്നുതന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് ഞങ്ങൾ ഇവിടെയുള്ളത് ; സ്വാതന്ത്ര്യസമര കാലത്ത് അത് നമ്മുടെ രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി”: പ്രധാനമന്ത്രി
