അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായ എല്ലാവർക്കും ഒരേ പരിഗണന നൽകുമെന്ന് വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു.ഇത് സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യാത്രക്കാർക്കും ഹോസ്റ്റസുമാർക്കും ഒരേ പരിഗണന നൽകും എന്നാൽ അന്തിമ റിപ്പോർട്ട് വരും വരെ നിഗമനങ്ങളരുതെന്നും സത്യത്തിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിദേശമാധ്യമങ്ങളുടെ അടക്കം വ്യാഖ്യാനങ്ങൾ മന്ത്രി തള്ളി.
അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും, തീർത്തും സുതാര്യമായി നടപടികൾ പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി. അന്തിമ റിപ്പോർട്ട് അനുസരിച്ച് കർശനമായ നടപടികളെടുക്കും.അതേസമയം ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വിമാന ദുരന്തത്തിൽ മരിച്ച യാത്രക്കാർക്കും കെട്ടിടത്തിലുണ്ടായിരുന്ന ആളുകള്‍ക്കും ഒരേപോലെ സഹായധനവും ഭാവിയിലെ മറ്റ് സഹായങ്ങളും നൽകുമെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.