‌ചേട്ടത്തിക്ക് സ്വാഗതം’; രശ്മികയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ആനന്ദ് ദേവരകൊണ്ട…

ആരാധകരുടെ പ്രിയതാരം വിജയ് ദേവരകൊണ്ടയുടേയും നടി രശ്മിക മന്ദാനയുടേയും വിവാഹത്തിന് പിന്നാലെ വിജയ്‌യുടെ സഹോദരനും നടനുമായ ആനന്ദ് ദേവരകൊണ്ട സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ടാണ് ഇരുവരും ഒന്നായത്. ആരാധകർ സ്നേഹത്തോടെ ‘വദിന’ (ചേട്ടത്തി) എന്ന് വിളിച്ചിരുന്ന രശ്മികയെ ഔദ്യോഗികമായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലെ സന്തോഷം ആനന്ദ് പങ്കുവെച്ചു.

ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ: ‘ആരാധകർ പലപ്പോഴും വദിന, സുഖമാണോ?’ എന്ന് ചോദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരൻ വിവാഹിതനായിരിക്കുന്നു. ഏറ്റവും പോസിറ്റീവും കരുണയുള്ളതുമായ ഒരാളെ എനിക്ക് ‘വദിന’യായി ലഭിച്ചിരിക്കുന്നു. അവരുടെ ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പുഞ്ചിരിയോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആശംസിക്കുന്നു!”

Leave a Reply

Your email address will not be published. Required fields are marked *