തിരുവനന്തപുരം: ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വരകൾ എന്താണ് അർഥമാക്കുന്നതെന്ന് അറിയാമോ?
ഗൂഗിൾ മാപ്പിന്‍റെ ഡിസൈനിന്റെ ഒരു ഭാഗമാണ് ഈ നിറങ്ങൾ എന്ന് പലരും കരുതിയേക്കാം. എന്നാൽ അത് തെറ്റാണ്. പ്രധാനപ്പെട്ട ട്രാഫിക്, റൂട്ട് വിവരങ്ങൾ എന്നിങ്ങനെ കൂടുതൽ കാര്യക്ഷമമായി യാത്ര ചെയ്യാൻ അവ നിങ്ങളെ സഹായിക്കുന്നു.
ഗൂഗിൾ മാപ്പിൽ നിങ്ങളുടെ റൂട്ടിൽ ഒരു പച്ച വര കണ്ടാൽ, റോഡ് യാത്രയ്ക്കായി സുഗമമുള്ളതാണെന്നും ഗതാഗതക്കുരുക്ക് ഇല്ലാത്തതുമാണ് എന്നാണ് അർഥമാക്കുന്നത്.
റോഡിൽ മിതമായ ഗതാഗതം ഉണ്ടെന്ന് സൂചിപ്പിക്കുന്നത് മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള വരകളാണ് മുന്നിൽ കനത്ത ഗതാഗതക്കുരുക്കന്റെമുന്നറിയിപ്പാണ് ചുവന്ന വര . ഈ ചുവപ്പ് നിറം കൂടുതൽ ഇരുണ്ടതോ കട്ടിയുള്ളതോ ആണെങ്കിൽ, അത് വലിയ രീതിയിൽ ഗതാഗതക്കുരുക്കിനെ സൂചിപ്പിക്കുന്നു.
ഗൂഗിൾ മാപ്പിൽ നാവിഗേഷൻ തുടങ്ങുമ്പോൾ, നിങ്ങളുടെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള റൂട്ട് ഒരു നീല വര ഹൈലൈറ്റ് ചെയ്യുന്നു.
പർപ്പിൾ ലൈൻ കുറച്ച് ട്രാഫിക് ഉള്ള ഇതര റൂട്ടിനെ സൂചിപ്പിക്കുന്നു കുന്നിൻ പ്രദേശം അല്ലെങ്കിൽ ഉയർന്ന പ്രദേശത്തെയാണ് ബ്രൗൺ ലൈൻ സൂചിപ്പിക്കുന്നത്.