വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷവാർത്ത. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകള്‍ പരിഭാഷപ്പെടുത്തുന്ന സംവിധാനം വാട്‌സ്‌ആപ്പില്‍ എത്തുന്നു.വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
പുതിയ സംവിധാനം വരികയാണെങ്കില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ചാറ്റിങ്ങില്‍ നിന്ന് പുറത്തിറങ്ങാതെ മെസേജുകള്‍ വിവർത്തനം ചെയ്ത് വായിക്കാൻ ഇതിലൂടെ കഴിയും.സംവിധാനം നിലവില്‍ വന്നാല്‍ ചാറ്റ് സെറ്റിങ്ങ്‌സില്‍ ട്രാൻസ്ലേറ്റ് മെസേജസ് എന്ന് ഉപയോക്താക്കള്‍ക്ക് കാണാനാകും.
ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാല്‍, നിലവില്‍ സ്പാനിഷ്, റഷ്യൻ, അറബിക്, ഹിന്ദി, പോർച്ചുഗീസ് (ബ്രസീല്‍) എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവർത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാൻ വാട്ട്സ്‌ആപ്പ് നിർദേശിക്കും.
ഭാഷ തിരഞ്ഞെടുത്തുകഴിഞ്ഞ ശേഷം വാട്‌സാപ്പ് നിങ്ങള്‍ നിർദേശിച്ച ഭാഷ പാക്ക് ഡിവൈസില്‍ ഡൗണ്‍ലോഡ് ചെയ്യും. തുടർന്ന് മെനുവില്‍ പോയി വ്യൂ ട്രാൻസ്ലേഷൻ കൊടുക്കാം. ഒറിജിനല്‍ ടെക്‌സ്റ്റും വിവർത്തനം ചെയ്ത ടെക്സ്റ്റും കാണിക്കും. അതെസമയം ആവശ്യമില്ലെങ്കില്‍ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കാനുള്ള ഒപ്ഷനു ഇതിലുണ്ട്. ഓഫ്‌ലൈനിലും ഇത് പ്രവർത്തിക്കും. എൻക്രിപ്റ്റ് ചെയ്തതും സ്വകാര്യവുമായിരിക്കും സംഭാഷണങ്ങള്‍.