ഇമ്രാൻ ഖാൻ എവിടെ : ജയിലിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ, പാകിസ്താനിൽ വമ്പൻ പ്രതിഷേധം.

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ തടവിലിരിക്കെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. റാവൽപിണ്ടി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്നാണ് വാർത്ത പുറത്ത് വന്നത്. ഇതോടെ പാകിസ്താനിൽ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി. ഇമ്രാൻഖാന്റെ പാർട്ടി അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്‌ക്ക് ഇരച്ചുകയറിയാതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പാകിസ്താനിലെങ്ങും പ്രതിഷേധം ഇരമ്പുകയാണ്.ഇമ്രാൻ ഖാന്റെ മരണ വാർത്ത ലോകമെമ്പാടും വാർത്താമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചിരിക്കുമ്പോഴും പാക്ക് ഭരണകൂടം ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും പുലർത്തു വിട്ടിട്ടില്ല. ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *