ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. എവിടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ? ഈ ചോദ്യത്തിന്റെ ഉത്തരം കേന്ദ്ര ബജറ്റില്‍ ഉണ്ടെന്നറിയണമെങ്കില്‍ അത് വിശദമായി വായിച്ചുനോക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരും നയരൂപീകരണ വിദഗ്ധരും പറയുന്നത്.പാകിസ്ഥാനില്‍ നിന്നുള്ള യുദ്ധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധരംഗത്തും ഇന്ത്യയ്‌ക്ക് ഊന്നല്‍ നല്‍കേണ്ടതായി വന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യ 7.85 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവെച്ചിരിക്കുന്നത്. പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് പ്രധാന ഊന്നല്‍ നല്‍കുന്നു. ഇതിന് കാരണം ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങളും ചൈന, പാകിസ്ഥാന്‍,ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയുമാണ്. ശക്തമായ ആയുധങ്ങള്‍ തന്നെയാണ് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.
മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം
