കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് ക്രൂരത; സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൊലപാതക രഹസ്യം ചുരുളഴിഞ്ഞത് ഇങ്ങനെ

കിടപ്പിലായ ഭർത്താവിനോട് ഭാര്യയും കാമുകനും ചെയ്തത് കണ്ണില്ലാത്ത ക്രൂരത.മഹാരാഷ്ട്രയിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.എന്നാൽ മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടേയും ശ്രമം.എന്നാൽ പരിശോധനയിൽ പുറത്തു വന്നത് ക്രൂരത നിറഞ്ഞ കൊലപാതകമായിരുന്നു . 13 വർഷം മുമ്പാണ് ദിഷ രാംതെകെയും ചന്ദ്രസെൻ രാംതെകെയും വിവാഹിതരാകുന്നത്. മൂന്ന് കുട്ടികളും ഇവർക്കുണ്ട്.

രണ്ടുവർഷം മുമ്പാണ് ചന്ദ്രസെൻ രാതെകെയ്ക്ക് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് ഇയാൾ കിടപ്പിലായിരുന്നു. കുടുംബം പോറ്റാനായി ഇയാളുടെ ഭാര്യ ദിഷ വെള്ളം നിറച്ച ക്യാനുകൾ വിൽക്കാനാരംഭിച്ചു. ഇതിനിടെ ഭാര്യയുടെ സ്വഭാവത്തിൽ ചന്ദ്രസെൻ രാംതെകെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിലുള്ള ബന്ധം കൂടുതൽ വഷളാക്കി.ഇതിനിടെയാണ് മെക്കാനിക്കായ രാജബാബു ടയർവാല എന്ന ആസിഫ് ഇസ്ലാം അൻസാരിയുമായി ദിഷ അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തേക്കുറിച്ച് ഭർത്താവ് ചന്ദ്രസെൻ രാംതെകെ അറിഞ്ഞതോടെ ഇരുവർക്കുമിടയിൽ വീണ്ടും തർക്കം ഉടലെടുത്തു. ഇതിനുപിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ദിഷ കാമുകനുമായി ചേർന്ന് പദ്ധതിയിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *