മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മലപ്പുറം മമ്പാട് ഇന്ന് രാവിലെ ആണ് സംഭവം. ജാനകി ,സുഹറ ,അസൈനാർ എന്നിവർക്കാണ് പരിക്കേറ്റത്.ജാനകിയുടെ വീട്ടുമുറ്റത്തു കിടക്കുകയായിരുന്നു കാട്ടുപന്നി.ചത്തതാണെന്നു കരുതി ജാനകി പന്നിയുടെ അടുത്തേക്ക് എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളെയും പന്നി ആക്രമിച്ചു.എന്നാൽ പിന്നീട് പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *