മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *