ഡിഎംകെ ഭരണത്തിന് അന്ത്യം കുറിക്കും; മോദി നാളെ മധുരയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക നീക്കമായിരിക്കുമെന്ന് തമിഴ്നാട് ബിജെപി വക്താവ് എ.എന്‍.എസ്. പ്രസാദ് പറഞ്ഞു. നാളെയാണ് മോദിയുടെ മധുര സന്ദര്‍ശനം.ഡിഎംകെ ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വെറും ഉപകരണം മാത്രമായി സര്‍ക്കാര്‍ മാറി. ഇത് തമിഴ്നാടിനെ 10.50 ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് തള്ളിവിട്ടു. ക്രമസമാധാന നില താറുമാറാക്കിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്തെ ഭീകര ശക്തികളുടെ താവളമാക്കി മാറ്റിയതായും എ.എന്‍.എസ്. പ്രസാദ് ആരോപിച്ചു.‘പ്രധാനമന്ത്രി മോദിയുടെ മധുരയിലേക്കുള്ള വരവ് അഴിമതി നിറഞ്ഞ ഡിഎംകെയുടെ ഭരണം അവസാനിപ്പിക്കും. തമിഴ്നാടിനെ കടക്കെണിയിലാക്കിയ, ക്രമസമാധാനം തകര്‍ത്ത സ്റ്റാലിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പകരം എഐഎഡിഎംകെ- ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *