ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോള വിപണികളില്‍ മികച്ച ഡിമാന്‍ഡുണ്ട്
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇക്കഴിഞ്ഞ ദിവസം നടത്തിയ ഒരു നിക്ഷേപമാണ് ഇ ചോദ്യം ചര്‍ച്ചയാകാനുള്ള കാരണം. ഇന്ത്യന്‍ ബിസിനസ് മാഗ്നറ്റ് ഷിപ്പിംഗ് ബിസിനസിലെ സാന്നിധ്യം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. നൗയാന് ഷിപ്പ്യാര്ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Nauyaan Shipyard Private Ltd) 10 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.
വെല്‍സ്പണ്‍ കോര്‍പ്പ് ലിമിറ്റഡില്‍ നിന്ന് 51.72 കോടി രൂപയ്ക്കാണ് റിലയന്‍സ് ഈ അധിക ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ഈ ഇടപാടിലൂടെ റിലയന്‍സ് അതിന്റെ ബിസിനസ് പോര്‍ട്ട്ഫോളിയോ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുകയും ശക്തമാക്കുകയും ചെയ്തിരിക്കുന്നു. ഏറ്റെടുപ്പ് വിവരങ്ങള്‍ റിലയന്‍സ് തന്നെയാണ് റെഗുലേറ്ററി അതോരിറ്റിക്കു സമര്‍പ്പിച്ച് രേഖകളില്‍ വ്യക്തമാക്കിയത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ), നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എന്‍എസ്ഇ) സമര്‍പ്പിച്ച ഫയലിംഗിലും ഇടപാട് പൂര്‍ത്തിയായ കാര്യം റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയിലുള്ള റിലയന്‍സിന്റെ ആത്മവിശ്വാസമാണ് നൗയാന് ഷിപ്പ്യാര്ഡിലെ ഈ അധിക ഓഹരികള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് റിലയന്‍സ് സെക്രട്ടറിയും, കംപ്ലയന്‍സ് ഓഫീസറുമായ സാവിത്രി പരേഖ് വ്യക്തമാക്കി.
പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ റിലയന്‍സിനെ ആകര്ഷിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആഗോള വിപണികളില്‍ മികച്ച ഡിമാന്‍ഡുണ്ട്. അടുത്തിടെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് കപ്പലുകളും, അന്തര്‍വാഹിനികളും മറ്റും നിര്‍്മ്മിക്കാന്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.
ഏറ്റെടുപ്പ് ഭാവിയില്‍ മികച്ച നേട്ടം നല്‍കുമെന്ന വിലയിരുത്തലിയാണ് റിലയന്‍സ് അധികൃതര്‍. കമ്പനിയിലെ ഓഹരി പങ്കാളിത്തം റിലയന്‍സ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്ന പല കമ്പനികളെയും പിന്നീട് സ്വന്തമാക്കുന്ന ചരിത്രമാണ് റിലയന്‍സിനുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഈ കപ്പല്‍ നിര്‍മ്മാണ കമ്പനി ഭാവിയില്‍ ഒരുപക്ഷെ റിലയന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനവുമായി മാറിയേക്കാം.