ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ പോരിൽ പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. പ്ലേ ഓഫിനായുള്ള പോരിൽ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോറ്റത് ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അവസാന മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 10 പോയിന്റുള്ള ലഖ്‌നൗ ആറാമതും. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.