കൂടുതൽ മികച്ച പ്രകടനം, നാനോ ബനാന 2 അമ്പരപ്പിക്കും; കൂടുതൽ അറിയാം…

സോഫ്റ്റ്‌വെയർ ഭീമൻ ഗൂഗിൾ തങ്ങളുടെ പുതിയ ജെമിനൈ 2.5 അല്ലെങ്കിൽ നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. അതിനൂതന ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറിൻ്റെ പുതിയ വേർഷൻ ആണ് ഇത്. സ്വാഭാവിക ഭാഷയിൽ ആവശ്യപ്പെട്ടാൽ പുതിയ ചിത്രങ്ങൾ സൃഷ്ടിച്ചു നൽകുന്നതടക്കമുള്ള ഫീച്ചറാണ് ഇതിലുള്ളത്. പുതിയ വേർഷൻ വഴി സൃഷ്ടിച്ച ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.നാനോ ബനാന 2ൽ ടെക്സ്റ്റ് റെൻഡറിങ്, ഇൻഫോഗ്രാഫിക്സ്, ചാർട്ടുകൾ തുടങ്ങിയവ ഉപയോക്താവിൻ്റെ ആവശ്യം കൂടുതൽ കൃത്യമായി മനസിലാക്കി പഴയ മോഡലിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പലരും അവകാശപ്പെട്ടിരിക്കുന്നത്. കൂടുതൽ ആസ്പെക്ട് റേഷ്യോകൾ, ഔട്ട്പുട്ട് റെസലൂഷൻ തുടങ്ങിയവയും പ്രതീക്ഷിക്കുന്നു.കൂടുതൽ ശ്രദ്ധയോടെ പ്രതികരിക്കുന്ന എഐ ആയിരിക്കും നാനോ ബനാന 2ൽ ഉണ്ടായിരിക്കുക. പല പടികളായി ആയിരിക്കും ചിത്രങ്ങൾ ജനറേറ്റ് ചെയ്യുക. പ്ലാനിങ്, വിലയിരുത്തൽ തുടങ്ങിയവ നടത്തി അന്തിമ ചിത്രം നൽകുന്നതിനു മുമ്പ് അതിന്റെ മികവ് വർദ്ധിപ്പിക്കും.പുതിയ മോഡലിന് അത് തയാറാക്കിയിരിക്കുന്ന ചിത്രം പോലും വീണ്ടും വിലയിരുത്താൻ ശേഷിയുണ്ടായിരിക്കും. അതിൽ കുറവുകളുണ്ടെങ്കിൽ കണ്ടെത്തും. ജെമിനൈ 3 പ്രോ ഇമേജ് മോഡലാണ് നാനോ ബനാന 2ൽ പ്രവർത്തിക്കുന്നത്. ഇത് ജനറേറ്റ് ചെയ്യുന്ന ചിത്രങ്ങൾ കൂടുതൽ യഥാർത്ഥമെന്നു തോന്നപ്പിക്കാൻ സഹായിക്കും. ടെക്സ്റ്റിന്റെയും, മറ്റ് ദൃശ്യ വിശാദാംശങ്ങളും ഗംഭീരമാക്കിയേക്കുമെന്നാണ് ടെക്റഡാറിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ നാനോ ബനാനയുടെ അടുത്ത തലമുറ പ്രയോജനപ്പെടുത്തി ജനറേറ്റ് ചെയ്യുന്ന പോസ്റ്ററുകളും മറ്റും കൂടുതൽ വ്യക്തത ആർജ്ജിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *