‘ദി കോള്‍ ഓഫ് ബ്ലൂ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോര്‍സ് പുതിയ ആര്15 അവതരിപ്പിച്ചു. ആര്15എം, ആര് 15 വേര്‍ഷന്‍ 4, ആര്15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളില്‍ പുറത്തിറങ്ങുന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം 17,581 രൂപ കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച്.
മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക്സോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് പുതിയ ശ്രേണി. ഇന്ത്യയില്‍ ആദ്യമായാണ് മാറ്റ് പേള്‍ വൈറ്റ് അവതരിപ്പിക്കുന്നത്.
എന്‍ട്രി ലെവല്‍ സൂപ്പര്‍സ്പോര്‍ട് ബൈക്കായ ആര്15 രാജ്യത്ത് ഇതിനകം പത്തു ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്പന നടത്തിയിട്ടുണ്ട്. 155 സിസി ലിക്വിഡ് കൂള്‍ എഞ്ചിന്, ഡെല്‍റ്റാബോക്സ് ഫ്രെയിം, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, സ്ലിപ്പര്‍ ക്ലച്ച്, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്സ് എന്നീ ഫീച്ചറുകളോടെയാണ് ആര്15 പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നത്.