മനുഷ്യനാകണം മനുഷ്യനാകണം ഈ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ,അത് തന്നെയാണ് മന്ത്രി ചിഞ്ചു റാണിയോട് പറയാനുള്ളത്.കൊല്ലത്തെ തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരനോട് അത്ര എങ്കിലും നീതി നിങ്ങൾ കാണിക്കൂ..കൊല്ലത്തു നിന്നുള്ള മന്ത്രി ചിഞ്ചു റാണി ഇന്നലെ സി പി ഐ യുടെ പരിപാടിയിലാണ് സൂംബ നൃത്തം കളിച്ചത്.സൂംബ ഒക്കെ നല്ലതു തന്നെ എന്നാൽ അത് ഈ ദിവസം തന്നെ വേണമായിരുന്നോ? ഇത്രയും ഔചിത്യ ബോധം ഇല്ലാതായോ നമ്മുടെ മന്ത്രിമാർക്ക്. വെറുമൊരു അപകട മരണം അല്ല കൊല്ലത്ത് നടന്നത് എന്ന ചിന്ത വേണമായിരുന്നു.. രാവിലെ സ്കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരൻ മിഥുനെ വൈകുന്നേരംആയപ്പോൾ ആ മകൻ വരുന്നതും കാത്തിരുന്ന അവന്റെ ഉറ്റവർക്കു മുന്നിലേക്ക് കൊണ്ടുവന്നത് അവന്റെ ജീവനറ്റ ശരീരമാണ്. അവനു പ്രിയപ്പെട്ടവർ നെഞ്ചത്തടിച്ചു കരയുമ്പോൾ എറണാകുളത്ത് വന്നു സൂംബ ഡാൻസ് ഉം കളിച്ചു ആ ദാരുണമായ അപകടത്തെ നിസാരവൽക്കരിച്ച് പ്രസംഗവും നടത്തിയ മന്ത്രിയുടെ ആ മനസ് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ മറന്നു പോകരുത്… കുട്ടികളെ എന്ത് വിശ്വസിച്ചാണ് സ്കൂളിലേക്ക് അയക്കേണ്ടത്? ആരോഗ്യ വകുപ്പിന് പിന്നാലെ വിദ്യാഭ്യാസത്തിനും കെ എസ് ഇ ബി ക്കും സംഭവിച്ച ഈ സിസ്റ്റം തകരാറിൽ പൊലിഞ്ഞ ജീവനുകൾക്ക് വിലയില്ലേ സർക്കാരേ?
സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി. സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ലെന്നാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ചിഞ്ചു റാണി നടത്തിയ പരാമർശത്തിന്റെ ചുരുക്കം.ശേഷമായിരുന്നു സൂംബ ഡാൻസ് …
മന്ത്രിയുടെ വിവാദ പ്രതികരണം
ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാല് തെന്നിപ്പോയി പെട്ടെന്ന് ആ കുട്ടി കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. അപകടം ഉണ്ടായ ഉടൻ കുട്ടി മരണപ്പെട്ടു. അത് പിന്നെ അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയതാണ്.
ഈ വീഡിയോ പുറത്തു വന്നതോടെ മന്ത്രിക്കും സർക്കാരിനുമെതിരെ വ്യാപകമായ രീതിയിലാണ് വിമർശനം .അതേസമയം കൊല്ലം ജില്ലയില്‍ നിന്ന് തന്നെയുള്ള മന്ത്രി ചിഞ്ചുറാണിയുടെ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തിയില്‍. മന്ത്രിയുടെ ഭാഗത്ത് മതിയായ കരുതല്‍ ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. സിപിഐയിലും മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നുണ്ട്.സ്വന്തം ജില്ലയില്‍ ദാരുണ അപകടം നടന്നിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ പാര്‍ട്ടി പരിപാടിയിലെത്തി വനിതാനേതാക്കള്‍ക്കൊപ്പം സൂംബാ ഡാന്‍സ് കളിച്ചതും എന്തായാലും വിവാദമായിട്ടുണ്ട്.