കോട്ടയം: യുവതിയെ വാഹനമിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണനെ (36)യാണ് വാഹനമിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ സംഘം കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു.
ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് പോവുകയായിരുന്ന നീതും വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടി റോഡിൽ വെച്ച് വാഹനമിടിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു.സംഭവസ്ഥലത്തുനിന്നും ഒരുകാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചുപോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു നീതു. സംഭവത്തില്‍ ദുരൂഹത ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.