വടകര:റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ ഓടിച്ച കാറുകൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. എടച്ചേരി തലായിലാണ് ഇന്നലെ വൈകിട്ട് നാലരയോടെ യുവാക്കൾ അപകടകരമായ യാത്ര നടത്തിയത്. വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറുകളിലായിരുന്നു അഭ്യാസപ്രകടനം.കാറിന്റെ ഡിക്കിയിലും ഡോറിലും ഇരുന്നായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള യാത്ര. യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ഓടിച്ച യുവാക്കൾക്കെതിരെ എടച്ചേരി പൊലീസാണ് കേസെടുത്തത്.
റീൽസിനായി ഡോറിലും ഡിക്കിയിലുമിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; കാറുകൾ കസ്‌റ്റഡിയിലെടുത്ത് പോലീസ്
