കരുത്തുറ്റ നേതൃത്വം, കരുത്തുകാട്ടി രാജ്യം!!! ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2030 ഓടെ ‍ജ‍ർമ്മനിയെ പിന്തള്ളും

ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. 2025 ലെ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള കേന്ദ്രസ‍‍ർക്കാരിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 4.18 ട്രില്യൺ യുഎസ് ഡോളറായതോടെയാണ് ഔദ്യോഗികമായി ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.2030 ഓടെ ജർമ്മനിയെ മറികടന്ന് മൂന്നാം സ്ഥാനം നേടാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. 2030 ഓടെ 7.3 ട്രില്യൺ ഡോളറിന്റെ ജിഡിപിയാണ് ഇന്ത്യയുടെ ലക്ഷ്യം…….

Leave a Reply

Your email address will not be published. Required fields are marked *