പുതിയ ‘കാർഡ്’ മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായി വി മുരളീധരൻ. കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ പുതിയൊരു കാർഡ് ഇറക്കാൻ പോകുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിച്ചത്. നമ്മുടെ രാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഒരു ‘യൂണിക് ഐഡന്റിറ്റി കാർഡ്’ (ആധാർ) നിലവിലുണ്ട്. ആ ആധാർ കാർഡിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണോ കേരള സർക്കാർ പുതിയ ഈ ഐഡന്റിറ്റി കാർഡ് ഇറക്കാൻ പോകുന്നത്. ഈ പുതിയ ഐഡന്റിറ്റി കാർഡിന് ഏതു തരത്തിലുള്ള നിയമസാധുതയാണുള്ളത്? ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്ത ഒരു കാര്യം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളത്? ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇത് ചെയ്യാൻ പോകുന്നത്? അതോ ആരെങ്കിലും മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, ആരെങ്കിലുമായി ഒരു കരാറിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണോ ഈ പ്രഖ്യാപനം
Related Posts
പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം;പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് ? അന്വേഷിക്കാൻ കെപിസിസി നിർദേശം; തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല
കോൺഗ്രസ് നേതാവ് പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം നൽകി. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. അതേസമയം…
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ…
കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കു കപ്പലിലെ ജീവനക്കാരെ INS സൂറത്തിലേക്ക് മാറ്റി; തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് സൃഷ്ടിക്കുന്നത് വലിയ ആശങ്ക
കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കു കപ്പലിലെ ഒരു കണ്ടയ്നർ പൊട്ടിത്തെറിച്ചു .തലശ്ശേരിക്കും അഴീക്കലിനുമിടയിൽ പുറം കടലിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ 20 കണ്ടയ്നറുകൾ കടലിൽ വീണതായും റിപ്പോർട്ടുകൾ ഉണ്ട്.ഇനിയും…
