പുതിയ ‘കാർഡ്’ മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായി വി മുരളീധരൻ. കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ പുതിയൊരു കാർഡ് ഇറക്കാൻ പോകുന്നു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവിച്ചത്. നമ്മുടെ രാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഒരു ‘യൂണിക് ഐഡന്റിറ്റി കാർഡ്’ (ആധാർ) നിലവിലുണ്ട്. ആ ആധാർ കാർഡിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണോ കേരള സർക്കാർ പുതിയ ഈ ഐഡന്റിറ്റി കാർഡ് ഇറക്കാൻ പോകുന്നത്. ഈ പുതിയ ഐഡന്റിറ്റി കാർഡിന് ഏതു തരത്തിലുള്ള നിയമസാധുതയാണുള്ളത്? ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്ത ഒരു കാര്യം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളത്? ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഇത് ചെയ്യാൻ പോകുന്നത്? അതോ ആരെങ്കിലും മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, ആരെങ്കിലുമായി ഒരു കരാറിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണോ ഈ പ്രഖ്യാപനം
Related Posts
പാകിസ്ഥാന്റെ കള്ളം പൊളിഞ്ഞു
ചില ആളുകളുണ്ട്, സ്വപ്ന ലോകത്ത് ജീവിക്കുന്നവർ. സ്വന്തം രാജ്യത്ത് തകർന്നു തരിപ്പാണം ആയ്യി ഇരുന്നാലും ഇന്ത്യ തകരുമോ എന്ന് നോക്കി നടക്കുന്നവര് പറഞ്ഞു വരുന്നത് നമ്മുടെ അതിർത്തിക്കപ്പുറത്തിരിക്കുന്ന…
വി ഡി യും ചെന്നിത്തലയുംവീണ്ടും നേർക്ക് നേർ കോൺഗ്രസ്സിൽ വമ്പൻ തല്ല്
രിത്രം ഒരു വഴിത്തിരിവിലാണ്, പക്ഷേ നമ്മുടെ കോൺഗ്രസ് പാർട്ടി മാത്രം എപ്പോഴും ഒരേ വഴിയിലാണ്… അതായത് തല്ലിന്റെയും പിടിയുടെയും വഴിയിൽ!ഈ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി…
മൂന്ന് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു, 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നാളെ (ഞായറാഴ്ച) മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക്…
