ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിലെന്നും സർക്കാരിന്റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണം .സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം ഗോവിന്ദചാമി പിടിയിലായി എന്നത് ആശ്വാസമാണെന്നുംഅതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എങ്ങനെ ജയിലിൽ നിന്ന് ചാടി എന്നതാണ് പ്രധാനം. ഗോവിന്ദചാമിയെ ഹൈടെക് ജയിലിൽ അടക്കേണ്ടത് ആയിരുന്നു. ജയിലിൽ വലിയ സുരക്ഷ വീഴ്ച ഉണ്ടായെന്നും പ്രതിക്ക് സ്വതന്ത്രമായി നടക്കാനുള്ള സാഹചര്യം ജയിലിനകത്തു ഉണ്ടായതാണ് ജയിൽ ചാടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജയിലിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ല, ജയിലിൽ കിടത്താവുന്നതിനേക്കാൾ അധികം കുറ്റവാളികൾ ഉണ്ട് കൂടുതൽ ആളുകളും മിനിമം ഉദ്യോഗസ്ഥരും ആണ് ഉള്ളത്. ആവശ്യത്തിന് അനുസരിച്ചുള്ള പരിഷ്കരണം ജയിൽ വേണം. ഇനിയും ജയിൽ ചാട്ടം വരാതിരിക്കാൻ ഉള്ള നടപടി വേണം. മിനിമം വസ്ത്രം മാത്രം ധരിക്കാൻ കഴിയുന്ന പ്രതിക്ക് എങ്ങനെ ഹക്ക്സോ ബ്ലേഡ് കിട്ടി എന്നതുംവിശദമായി അന്യോഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *