തൃശൂരിലെ വോട്ട് നിയമപരമായി ശാസ്തമംഗലത്തേക്ക് മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ട്; വിവാദത്തിന് അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദമാക്കാനുള്ള ഇടത്- വലത് മുന്നണികളുടെ മോഹം പൊലിഞ്ഞു. നിയമാനുശ്രതമായാണ് സുരേഷ് ഗോപി വോട്ട് ചെയ്തതെന്നും വിവാദത്തിന് അടിസ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത സുരേഷ് ഗോപി തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്താണ് ഇത്തവണ വോട്ട് ചെയ്തത്. തൃശ്ശൂരിലെ നെട്ടിശ്ശേരിയിൽ താമസിച്ചിരുന്ന വീട് വീറ്റതോടെ അവിടത്തെ വോട്ട് ശാസ്തമംഗലത്ത് മാറ്റിയിരുന്നു. തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാറാണ് സംഭവം വിവാദമാക്കാൻ ആദ്യം ശ്രമിച്ചത്.  പിന്നാലെ കോൺഗ്രസും ഇത് ഏറ്റുപിടിക്കുകയായിരുന്നു.
തിരുവനന്തപുരത്താണ് വോട്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ശാസ്തമംഗലത്താണ് വോട്ടെന്ന് അധികൃതർ അറിയിച്ചതനുസരിച്ചാണ് താൻ വോട്ടുചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. താമസിക്കാത്ത വീട്ടിൽനിന്ന് വോട്ടുചെയ്യാൻ പോയിരുന്നെങ്കിൽ ഇവരെന്നെ കുരുക്കില്ലേ. അത് സാധിക്കാതെ പോയതിന്റെ വിഷമമാണിത്. തിരുവനന്തപുരത്ത് വോട്ടുചെയ്യാൻ പോയത് പരസ്യമായിത്തന്നെയാണ്. ഇതിനുമുൻപ് മാധ്യമങ്ങളെയും കണ്ടിരുന്നു. ആർക്കാണ് പ്രശ്‌നമെന്നറിയില്ല. പരാതിയുള്ളവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *