പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോയി. 12 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ. രണ്ട് തവണയാണ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.ജയിലിൽ കഴിയുന്നതിനിടെ നിരാഹാര സമരത്തിലായിരുന്നു രാഹുൽ. പുരുഷന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള രാഹുലിന്റെ നിരാഹാരം മൂന്ന് ദിവസം നീണ്ടു. പിന്നീട് ആരോഗ്യാവസ്ഥ മോശമായതോടെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിക്കുകയും അതിജീവിതയുടെ രഹസ്യവിവരങ്ങൾ പങ്കുവച്ചെന്നുമാണ് രാഹുലിനെതിരെയുള്ള കേസ്. ഇതിന് പിന്നാലെ യുവതിക്ക് നേരെ സൈബറാക്രമണങ്ങൾ രൂക്ഷമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വർ ജയിലിൽ തന്നെ, വീണ്ടും റിമാൻഡിലായി..
