ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു;

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുയും ചെയ്ത യുവാവ് പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് വിശ്വസിപ്പിച്ച് പ്രതി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അതിനുശേഷം വീട്ടിനടുത്ത് ഇറക്കിവിടുകയും ചെയ്തു.

സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടക്കത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ, സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാളാണ് കേസ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ഫോണിൽ നിന്ന് കുട്ടിയുടെ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *