ത്രിരാഷ്‌ട്ര സന്ദർശനം; ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി……

ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം നൽകി ആദരിച്ച് രാജ്യം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രിക്ക് പുരസ്കാരം സമ്മാനിച്ചു. ഒരു വിദേശ രാജ്യത്ത് നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന 29-ാമത്തെ ഉയർന്ന സിവിലിയൻ പുരസ്‌കാരമാണിത്.ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായാണ് ഈ പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഒമാനിൽ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ജോർദാനിലും എത്യോപ്യയിലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഒമാനിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *