ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയം; വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും: വി.വി. രാജേഷ്

കോർപ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്ന് മേയർ സ്ഥാനാർത്ഥി അഡ്വ. വി.വി. രാജേഷ്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വമാണിത്. അത് കണ്ണിലെ കൃഷ്ണമണിപോലെ തങ്ങൾ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്‌ക്കാൻ കേന്ദ്ര സർക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *