ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്; അപകട മരണമായി കരുതിയ യുവാവിന്റെ മരണത്തിൽ വമ്പൻ ട്വിസ്റ്റ് ; സംഭവം തലസ്ഥാനത്ത്

ഡൽഹിയിൽ യുവാവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ പുറത്തു വന്നത് ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ .ഷോക്കേറ്റു മരിച്ച യുവാവിന്റെ മരണത്തിലാണ് വമ്പൻ ട്വിസ്റ്റ് നടന്നത്.ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജൂലൈ 12-നായിരുന്നു സംഭവം. 36-കാരനായ കരൺ ദേവ് മരിച്ചത്. ഭാര്യ സുസ്മിത ഇയാളെ ആശുപത്രിയിൽ എത്തിച്ചു .ഭർത്താവിന് വൈദ്യുതാഘാതം ഏറ്റെന്നായിരുന്നു ഇവർ ഡോക്ടറോട് പറഞ്ഞത്. പരിശോധനയിൽ കരൺ മരിച്ചതായി കണ്ടെത്തി. എന്നാൽ അപകടമരണമെന്നും പോസ്റ്റ്മോർട്ടം വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു കുടുംബം. മാത്രമല്ല ഭാര്യ സുസ്മിതയും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ നിർബന്ധം പിടിച്ചു.

എന്നാൽ, കൊല്ലപ്പെട്ട കരൺ ദേവിന്റെ പ്രായവും മരണസാഹചര്യവും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പോസ്റ്റ്മോർട്ടം നടത്തണമെന്നും നിലപാടെടുത്തു. മാത്രമല്ല കരൺ ദേവിന്റെ ഇളയ സഹോദരൻ കുണാലിന് മരണത്തിൽ സംശയമുണ്ടായതോടെയാണ് വമ്പൻ ട്വിസ്റ്റുണ്ടായത്.

സഹോദരന്റെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്ന് കരണിനെ കൊലപ്പെടുത്തിയതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പോലീസിൽ പരാതി നൽകി. ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റ് അടക്കം തെളിവായി പോലീസിന് നൽകുകയും ചെയ്തു. ഇതിൽ ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താം എന്നതടക്കം ഇരുവരും ചർച്ചചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സുഷ്മിതയും കരണിന്റെ ബന്ധുവായ രാഹുലും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇരുവർക്കും ഒന്നിച്ച് ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

രാത്രി ഭക്ഷണത്തിൽ 15 ഉറക്ക ഗുളികകൾ ചേർത്തുനൽകിയായിരുന്നു കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തത്. അബോധാവസ്ഥയിലാകുന്നതുവരെ ഇരുവരും കാത്തിരുന്നുവെങ്കിലും സമയമേറെ ആയിട്ടും കരൺ മരിച്ചില്ല. തുടർന്ന് ആണ് ഇരുവരും തമ്മിൽ ചർച്ചചെയ്ത്, അപകടമരണമെന്ന് വരുത്തിത്തീർക്കാൻ വൈദ്യുതാഘാതമേൽപ്പിച്ചത്.

വിശദമായ ചോദ്യംചെയ്യലിൽ കാമുകനായ ബന്ധുവിനൊപ്പം ചേർന്ന് താൻ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുസ്മിത പോലീസിന് മൊഴിനൽകി. ഭർത്താവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പണം ചോദിച്ച് ഉപദ്രവിച്ചിരുന്നുവെന്നും സുസ്മിത പറഞ്ഞു. കേസിൽ പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *