ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവും പുറത്തേയ്‌ക്ക്. വാസുവിന്റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് വാസു ജാമ്യ ഹർജി സമർപ്പിച്ചത്. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയിൽ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ നവംബർ 11നാണ് വാസുവിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ചാണ് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവും പുറത്തേയ്‌ക്ക്, ജാമ്യ ഹര്‍ജിയിൽ നാളെ വിധി
