സാമ്പത്തികമായി തകർന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്നു
ഇന്ത്യയെന്നും എന്നാൽ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ നമ്മുടെ രാജ്യം മാറിയെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. 2014-ന് മുമ്പ് സാമ്പത്തികമായി തകർന്ന നിലയിലായിരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്.
2014-ന് മുമ്പ് സാമ്പത്തികമായി തകർന്ന നിലയിലായിരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജി, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി.ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ, മൂന്നാം സ്ഥാനത്തേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സാമ്പത്തികമായി തകർന്ന ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മാതൃകയാക്കി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹാരിക്കും…
