സ്വര്‍ണ്ണക്കൊള്ള: എല്ലാ ബോര്‍ഡ് അംഗങ്ങളും ‘ജയിലില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കെ.പി. ശങ്കരദാസും അറസ്റ്റിലായതോടെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡിലെ എല്ലാ അംഗങ്ങളും ജയിലിലാകുന്നത് ചരിത്രത്തിലാദ്യം. ഐസിയുവില്‍ കഴിയുന്ന ഒരു രോഗി ജൂഡീഷ്യല്‍ കസ്റ്റഡിയിലാകുന്നതും അപൂര്‍വം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍, അതേ ബോര്‍ഡ് അംഗങ്ങളായിരുന്ന വിജയകുമാര്‍, ശങ്കരദാസ് എന്നിവരാണ് ജയിലിലായത്. ഇവരെല്ലാം ഒരേ സമയത്തെ ഭരണ സമിതിയംഗങ്ങളാണ്.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അച്ഛനായതിനാല്‍ വളഞ്ഞ വഴിയിലുള്ള പരിരക്ഷയിലായിരുന്നു ഇതുവരെ ശങ്കരദാസ്. എന്നാല്‍ ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശമുണ്ടായതോടെ അറസ്റ്റ് അനിവാര്യമായി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലിലേക്ക് മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഐസിയു ജയിലറ പോലെയാക്കി പോലീസിന് കാവല്‍ നില്‍ക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *