കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്‌മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കിയിൽ ഒരു കുടുംബത്തിലെ 4 പേർ തൂങ്ങിമരിച്ച നിലയിൽ

കടബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു. സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്.