പത്ത് കൊല്ലത്തെ പിണറായി ഭരണം കേരളത്തെ തകർത്തു; ജനങ്ങളെ വിഢികളാക്കാൻ വീണ്ടും വാഗ്‌ദ്ധാനങ്ങള്‍ നൽകുന്നു: രാജീവ് ചന്ദ്രശേഖർ

പത്ത് കൊല്ലത്തെ പിണറായി ഭരണം അവസാനിക്കുമ്പോള്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്‌മയുള്ള, ഭീകരമായ വിലക്കയറ്റമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കിട്ടാത്ത, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ തകർന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ അധികാരത്തിൽ വന്ന പിണറായി സര്‍ക്കാർ പത്ത് വർഷം ഭരിച്ച ശേഷം അവസാന ബജറ്റില്‍ കേരളത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലമായ അവസ്ഥയിലെത്തിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കാൻ വീണ്ടും വാഗ്‌ദ്ധാനങ്ങള്‍ നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ സിപിഎം തകര്‍ത്തു. സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും. യുപിഎ സര്‍ക്കാര്‍ കാലത്തെക്കാള്‍ 460 ശതമാനം കേന്ദ്ര ഗ്രാന്‍ഡ് എന്‍ഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വര്‍ധിച്ചു. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *