ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

ബിഹാർ‌ മുഖ്യമന്ത്രി സ്ഥാനം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ‌ രാജിവക്കുമെന്ന് റിപ്പോർട്ട്. ബീഹാർ രാഷ്‌ട്രീയത്തിൽ പുതിയ വഴിത്തിരിവ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി നിതീഷ് കുമാർ രാവിലെ 11:30 ന് ബീഹാർ നിയമസഭയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജെഡിയു സ്ഥാനാർത്ഥി രാംനാഥ് താക്കൂറും അദ്ദേഹത്തോടൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ ഒഴിയും.ഇതോടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നും അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ എന്ത് പങ്കുണ്ടാകുമെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ,  ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന.നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയേക്കുമെന്ന് സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *