ആധുനിക യുദ്ധതന്ത്രങ്ങളിൽ ഒരു രാജ്യം എത്രത്തോളം സുരക്ഷിതമാണ് എന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിന്റെ അതിർത്തികൾ മാത്രമല്ല, മറിച്ച് ആ രാജ്യത്തിന്റെ ആകാശസീമകൾ എത്രത്തോളം സുരക്ഷിതമാണ് എന്നതുകൂടിയാണ്. വർഷങ്ങളായി റഷ്യയുടെ എസ്-400 മിസൈൽ സംവിധാനത്തെയും ഇസ്രായേലിന്റെ അയൺ ഡോമിനെയുമൊക്കെ അത്ഭുതത്തോടെ നോക്കിനിന്ന ലോകത്തിന് മുന്നിലേക്ക് ഭാരതം അതിന്റെ വിശ്വരൂപംകാണിക്കാൻ ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ, ‘ആത്മനിർഭർ ഭാരത്’ എന്ന സ്വപ്നം പ്രതിരോധ മേഖലയിൽ എങ്ങനെയൊക്കെ വിപ്ലവം സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘പ്രോജക്റ്റ് കുശ’. ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്തുന്ന, ഇന്ത്യയുടെ സ്വന്തം ‘അയൺ ഡോം’ എന്ന് വിളിക്കാവുന്ന ഈ അത്ഭുത സംവിധാനത്തിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.ഒരു കാലത്ത് യുദ്ധവിമാനങ്ങൾ വരെ ഇറക്കുമതി ചെയ്തിരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ 2014-ൽ നരേന്ദ്ര മോദി അധികാരമേറ്റെടുത്തതോടെ പ്രതിരോധ മേഖലയിൽ അടിമുടി മാറ്റങ്ങൾ വന്നു. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, ഇന്ത്യയിൽ തന്നെ ആയുധങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടത്. അതിന്റെ ഏറ്റവും വലിയ ഫലമാണ് ഇപ്പോൾ നമ്മൾ കാണുന്ന ഈ തദ്ദേശീയ എയർ ഡിഫൻസ് സിസ്റ്റം. വിദേശത്തുനിന്ന് കോടികൾ മുടക്കി ആയുധങ്ങൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന സാങ്കേതികവും രാഷ്ട്രീയവുമായ പരിമിതികളെ മറികടക്കാൻ ഇന്ത്യ സ്വന്തമായി ഒരു പ്രതിരോധ കവചം തീർക്കണമെന്ന് മോദി എടുത്ത ഉറച്ച തീരുമാനമാണ് പ്രോജക്റ്റ് കുശയിലൂടെ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയുടെ സൈനിക കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയെ ഒരു വൻശക്തിയായി പ്രതിഷ്ഠിക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.
എന്താണ് യഥാർത്ഥത്തിൽ ഈ പ്രോജക്റ്റ് കുശ എന്ന് നമുക്ക് നോക്കാം. ലളിതമായി പറഞ്ഞാൽ, ശത്രുരാജ്യങ്ങളുടെ മിസൈലുകളോ ഡ്രോണുകളോ യുദ്ധവിമാനങ്ങളോ ഇന്ത്യൻ ആകാശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ, അവയെ നിമിഷങ്ങൾക്കുള്ളിൽ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ഒരു വൻ പ്രതിരോധ കവചമാണിത്. ഡി.ആർ.ഡി.ഒ (DRDO) ആണ് ഈ അത്ഭുത സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനെ ‘എക്സ്റ്റൻഡഡ് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം’ അഥവാ ഇ.ആർ.എ.ഡി.എസ് (ERADS) എന്നും വിളിക്കുന്നു. 2018 മുതൽ ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താൽപ്പര്യപ്രകാരമാണ് ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. റഷ്യയുടെ വിഖ്യാതമായ എസ്-400 മിസൈൽ സംവിധാനത്തോട് കിടപിടിക്കുന്നതോ അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതോ ആയ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രോജക്റ്റ് കുശയുടെ പ്രത്യേകതകൾ കേട്ടാൽ ഏത് ഭാരതീയനും അഭിമാനം തോന്നും. ഇതിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യം 150 കിലോമീറ്റർ ദൂരത്തായാലും 250 കിലോമീറ്റർ ദൂരത്തായാലും, ഇനി അതല്ല 350 മുതൽ 400 കിലോമീറ്റർ വരെ ദൂരത്തായാലും കൃത്യമായി കണ്ടെത്തി തകർക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ, ശത്രുക്കളുടെ സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളെപ്പോലും ഇത് വെറുതെ വിടില്ല എന്നതാണ്. റഷ്യയിൽ നിന്ന് നമ്മൾ വാങ്ങിയ എസ്-400 ന് വേണ്ടി ചിലവാക്കിയ തുകയുടെ പകുതിയിൽ താഴെ മാത്രമേ പ്രോജക്റ്റ് കുശയ്ക്കായി വേണ്ടിവരുന്നുള്ളൂ എന്നത് മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ കൂടി വിജയമാണ്. ഒരു എസ്-400 മിസൈലിന് 100 കോടി രൂപ ചിലവാകുമ്പോൾ ഇന്ത്യയുടെ തദ്ദേശീയ മിസൈലിന് വെറും 40 മുതൽ 50 കോടി രൂപ മാത്രമേ ചിലവ് വരുന്നുള്ളൂ. കൂടാതെ ഇതിന്റെ സോഫ്റ്റ്‌വെയറുകളും പൂർണ്ണമായും ഇന്ത്യയുടേതാണ്. അതുകൊണ്ട് തന്നെ യുദ്ധസമയത്ത് വിദേശ രാജ്യങ്ങൾക്കോ കമ്പനികൾക്കോ നമ്മുടെ പ്രതിരോധ സംവിധാനത്തിൽ കൈകടത്താൻ സാധിക്കില്ല എന്നത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.
ഈ സംവിധാനം 2028 നും 2030 നും ഇടയിൽ പൂർണ്ണമായും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യയുടെ സ്വന്തം തേജസ് വിമാനങ്ങളുമായും നേത്ര റഡാറുകളുമായും ഇത് തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ സാധിക്കും. ലോകം ഇന്ന് യുദ്ധങ്ങളുടെ മുനമ്പിൽ നിൽക്കുമ്പോൾ, അതിർത്തികൾ സുരക്ഷിതമാക്കാൻ ഭാരതം നടത്തുന്ന ഈ നീക്കം ചരിത്രപരമാണ്. മുൻപ് നമ്മൾ ആയുധങ്ങൾക്കായി റഷ്യയെയും അമേരിക്കയെയും കാത്തുനിന്നിരുന്നെങ്കിൽ, ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയുടെ ‘കുശ’ മിസൈലുകൾക്കായി ക്യൂ നിൽക്കുന്ന കാലം വിദൂരമല്ല. പ്രതിരോധ മേഖലയിൽ ഇന്ത്യയെ ഒന്നാമതെത്തിക്കാനുള്ള മോദിയുടെ ഈ നിശ്ചയദാർഢ്യം വരും തലമുറകൾക്ക് വലിയൊരു സുരക്ഷാ കവചമായിരിക്കും നൽകുക. ശത്രുക്കളുടെ ഏത് ഭീഷണിയെയും ആകാശത്തുവെച്ച് തന്നെ ചാമ്പലാക്കാൻ പ്രോജക്റ്റ് കുശ സജ്ജമാകുമ്പോൾ, ഭാരതം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചു പറയുന്നു – ഇത് പുതിയ ഭാരതമാണ്, സ്വന്തം സുരക്ഷ സ്വന്തം കൈകളിൽ സുരക്ഷിതമായി വെക്കാൻ അറിയാവുന്ന ഭാരതം.
പ്രോജക്റ്റ് കുശ’യുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, വിദേശ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ എത്രത്തോളം ലാഭകരമാണ് ഭാരതത്തിന്റെ ഈ തദ്ദേശീയ പദ്ധതി എന്ന് വ്യക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ ഭാരതം കൈവരിക്കുന്ന സാമ്പത്തിക ലാഭത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
റഷ്യയിൽ നിന്ന് അഞ്ച് സ്‌ക്വാഡ്രൺ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങാനായി 2018-ൽ ഭാരതം ചിലവാക്കിയത് ഏകദേശം 45,000 കോടി രൂപയായിരുന്നു. എന്നാൽ അതേ ശേഷിയുള്ള അഞ്ച് സ്‌ക്വാഡ്രൺ ‘പ്രോജക്റ്റ് കുശ’ വികസിപ്പിച്ചെടുക്കാൻ ഭാരതത്തിന് ഏകദേശം 21,700 കോടി രൂപ മാത്രമേ ചിലവ് വരുന്നുള്ളൂ. അതായത്, വിദേശത്തുനിന്ന് വാങ്ങുന്നതിനേക്കാൾ പകുതിയിൽ താഴെ ചിലവിൽ നമുക്ക് സ്വന്തമായി ഈ സംവിധാനം നിർമ്മിക്കാൻ സാധിക്കുന്നു.
സംവിധാനത്തിന്റെ മൊത്തം ചിലവ് മാത്രമല്ല, അതിൽ ഉപയോഗിക്കുന്ന ഓരോ മിസൈലിന്റെ വിലയിലും വലിയ ലാഭമാണ് ഭാരതം ഇതിലൂടെ നേടുന്നത്. റഷ്യൻ നിർമ്മിത എസ്-400 ലെ ഒരു മിസൈലിന് ഏകദേശം 100 കോടി രൂപയോളം വില വരുമ്പോൾ, ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ‘കുശ’യിലെ മിസൈലുകൾക്ക് വെറും 40 മുതൽ 50 കോടി രൂപ വരെ മാത്രമേ ചിലവ് വരുന്നുള്ളൂ. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രതിരോധ ബജറ്റിൽ വലിയൊരു തുക ലാഭിക്കാൻ സഹായിക്കും.
ഈ തുകയെല്ലാം തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് പകരം ഭാരതത്തിലെ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളായ ഡി.ആർ.ഡഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നിവയിലേക്കാണ് എത്തുന്നത്. ഇത് രാജ്യത്തെ പ്രതിരോധ ഗവേഷണ മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ കരുത്ത് നൽകുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ കരുത്തുള്ള ഒരു പ്രതിരോധ കവചമാണ് മോദി സർക്കാരിന്റെ ഈ ദീർഘവീക്ഷണത്തിലൂടെ ഭാരതത്തിന് ലഭിക്കുന്നത്
വിദേശ വിപണിയിൽ നിന്ന് കോടികൾ നൽകി വാങ്ങുന്ന സാങ്കേതികവിദ്യയേക്കാൾ മികച്ചത് നമ്മുടെ നാട്ടിൽ തന്നെ പകുതി വിലയ്ക്ക് നിർമ്മിച്ചെടുക്കാം എന്ന് ‘പ്രോജക്റ്റ് കുശ’ തെളിയിക്കുന്നു. ഇതുവഴി ലാഭിക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും സർക്കാരിന് സാധിക്കും.ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു കുതിച്ചുചാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ‘പ്രോജക്റ്റ് കുശ’ എന്ന തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനം അക്ഷരാർത്ഥത്തിൽ രാജ്യത്തിന് ഒരു അദൃശ്യ കവചമായി മാറുകയാണ്
മോദിയുടെ മാസ്റ്റർ പ്ലാൻ വിജയിച്ചു!
