സ്ത്രീയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രിമിനൽ ഭീഷണിയുടെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിനായി, യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ ഇടുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ടുവർഷത്തോളം പ്രണയത്തിലായിരുന്ന ഇവർ പിന്നീട് പിരിയുകയും, ഇതിനു പിന്നാലെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നൽകുകയും ചെയ്തു.
